Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BinoyViswam

ഇ​താ​ണോ സ​ർ​ക്കാ​രി​ന്‍റെ പൊ​ലി​സ് ന​യം; വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത് ആ​രാ​ണെ​ന്ന് ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: കോ​ൺ‍​ഗ്ര​സ്-​ബി​ജെ​പി ബ​ന്ധ​ത്തി​ന്‍റെ നാ​ണം​കെ​ട്ട അ​ധ്യാ​യ​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ഇ​താ​ണോ സ​ർ​ക്കാ​രി​ന്‍റെ പൊ​ലി​സ് ന​യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യൂ​ത്ത് കോ​ൺ‌​ഗ്ര​സ്-​എ​സ്എ​ഫ്ഐ സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെ യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ൽ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി. ഹോ​സ്റ്റ​ലി​ൽ ചെ​ന്നാ​യ്ക്ക​ളെ​പ്പോ​ലെ ചാ​ടി​വീ​ണ് കു​രു​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത് ആ​രാ​ണെ​ന്നും ബി​നോ​യ് വി​ശ്വം ചോ​ദി​ച്ചു. ‌
‌
‌ഇ​ത് കേ​ര​ളം പൊ​റു​ക്കാ​ൻ പോ​കു​ന്നി​ല്ല. ബി​ജെ​പി​യു​മാ​യു​ള്ള രാ​ഷ്ട്രീ​യ​ബ​ന്ധ​മ​ട​ക്കം മു​ഖ്യ​മ​ന്ത്രി​ക്ക് പ​ല​തും മ​റ​ച്ചു​വ​യ്ക്കാ​നു​ണ്ടാ​കും. ബി​ജെ​പി​ക്കെ​തി​രേ​യെ​ന്ന് പ​റ​ഞ്ഞാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​ക​ട​നം ന​ട​ത്തി​യ​ത്. പ​ക്ഷേ ബി​ജെ​പി​ക്കെ​തി​രാ​യ പ്ര​ക​ട​ന​ത്തി​ന്‍റെ ഇ​ര​ക​ളാ​യ​ത് എ​സ്എ​ഫ്ഐ സ​ഖാ​ക്ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​ഞ്ഞു​ങ്ങ​ളെ ആ​ക്ര​മി​ക്കാ​ൻ ഇ​ട​തു​പ​ക്ഷം അ​നു​വ​ദി​ക്കി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ല്‍ മ​ന്ത്രി​ക്ക് ഉ​ത്ത​ര​മി​ല്ല; മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നി​ല്ലെ​ന്ന് ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. യു​ഡി​എ​ഫ് എ​ന്നാ​ല്‍ ഇ​രു​ട്ടാ​ണെ​ന്നും എ​ല്‍​ഡി​എ​ഫ് ആ​ണ് വെ​ളി​ച്ച​മെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫ് മൗ​ന​ത്തി​ലാ​ണെ​ന്നും എ​ന്ന് വൈ​ദ്യു​തി ല​ഭി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ മ​ന്ത്രി​ക്ക് ഉ​ത്ത​ര​മി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം ആ​രോ​പി​ച്ചു. വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

വൈ​ദ്യു​തി ആ​രു​ടെ​യും ഔ​ദാ​ര്യ​മ​ല്ലെ​ന്നും മ​റി​ച്ച് അ​വ​കാ​ശ​മാ​ണെ​ന്നും പ​റ​ഞ്ഞ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പാ​ലം ക​ട​ക്കു​വോ​ളം നാ​രാ​യ​ണ പാ​ലം ക​ട​ന്നാ​ല്‍ കൂ​രാ​യ​ണ എ​ന്ന​താ​ണ് യു​ഡി​എ​ഫി​ന്‍റെ നി​ല​പാ​ടെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ മാ​റ്റം; യാ​ഥാ​ർ​ഥ്യ ബോ​ധ​ത്തെ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള മാ​റ്റ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ മാ​റ്റ​ത്തി​ൽ പ്ര​തി​ക​രി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. പ​ത്ര​വാ​ർ​ത്ത​ക​ൾ ക​ണ്ട് പ്ര​തി​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും യ​ഥാ​സ​മ​യം സി​പി​എം എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​റി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ൺ​വീ​ന​ർ മാ​റ്റ​ത്തെ​ക്കു​റി​ച്ച് ഇ​തു​വ​രെ അ​റി​യി​ച്ചി​ട്ടി​ല്ല. യാ​ഥാ​ർ​ഥ്യ ബോ​ധ​ത്തെ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള ഈ ​മാ​റ്റ​ത്തെ സി​പി​ഐ സ്വാ​ഗ​തം ചെ​യ്യു​ന്നു. സി​പി​എം യാ​ഥാ​ർ​ഥ്യ ബോ​ധ​മു​ള്ള പാ​ർ​ട്ടി​യാ​ണെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ബി​നോ​യ് വി​ശ്വം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഈ ​പാ​ഠ​ങ്ങ​ളെ​ല്ലാം സി​പി​എ​മ്മി​ന് മാ​ത്ര​മ​ല്ല സി​പി​ഐ​ക്കും ബാ​ധ​ക​മാ​ണ്. തെ​റ്റു​ക​ൾ സം​ഭ​വി​ച്ചാ​ൽ തെ​റ്റു​ക​ൾ അം​ഗീ​ക​രി​ക്ക​ണം. തെ​റ്റു​ക​ൾ തി​രു​ത്ത​ണം. സി​പി​ഐ ആ ​വ​ഴി​ക്കാ​ണ് നീ​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ബി​നോ​യ് വി​ശ്വം കൂ​ട്ടി​ച്ചേ​ർ​ത്തു.

National

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി: പി​ണ​റാ​യി വി​ജ​യ​ന് മ​റു​പ​ടി ന​ൽ​കാ​തെ ബി​നോ​യ് വി​ശ്വം

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​ൽ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ഇ​തു​സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ ത​യ്യാ​റാ​കാ​തി​രു​ന്ന ബി​നോ​യ് വി​ശ്വം, എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റും കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​യും പ​റ​ഞ്ഞ നി​ല​പാ​ടു​ക​ൾ അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും വ്യ​ക്ത​മാ​ക്കി. 

ഇ​ട​തു​പ​ക്ഷ ഐ​ക്യം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ സി​പി​ഐ എ​പ്പോ​ഴും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും മു​ന്ന​ണി​യി​ൽ അ​ടി​മ​യോ ഉ​ട​മ​യോ ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പാ​ർ​ട്ടി​യാ​ണ് സി​പി​ഐ​യെ​ന്നും എ​ന്നാ​ൽ സി​പ​ഐ​എ​മ്മി​നെ ചെ​റു​താ​ക്കി പാ​ർ​ട്ടി വ​ള​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ നാ​ളെ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന സി​പി​ഐ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ അ​ണി​നി​ര​ക്കു​മെ​ന്നും പ്ര​തി​ഷേ​ധ​ങ്ങ​ളെ ഭ​യ​ന്ന് സ​ഖാ​ക്ക​ൾ ബു​ക്ക് ചെ​യ്ത ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ കേ​ന്ദ്ര ന​ട​പ​ടി​യെ നേ​രി​ട്ട് സ​മ​രം വ​ൻ വി​ജ​യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Kerala

എൽഡിഎഫിൽ അടിമയും ഉടമയുമില്ല; എ​ല്ലാം ക​ൺ​വീ​ന​ർ പ​റ​ഞ്ഞി​ട്ടു​ണ്ട് : ബി​നോ​യ് വി​ശ്വം

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി സം​ബ​ന്ധി​ച്ച ത​ർ​ക്കം ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. സി​പി​ഐ​ക്ക് നി​ല​പാ​ടു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി ല​ഭി​ക്കു​മെ​ന്ന രാ​ഷ്ട്രീ​യ ബോ​ധ്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ട​തു​പ​ക്ഷ ഐ​ക്യം വേ​ണ​മെ​ന്ന​ത് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റും കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​നേ​താ​വ് ജോ​സ് കെ. ​മാ​ണി​യും പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്നു. എ​ൽ​ഡി​എ​ഫി​നെ സ്വ​ന്തം കു​ഞ്ഞാ​യി സി​പി​ഐ ചേ​ർ​ത്തു​പി​ടി​ക്കു​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

പ​ദ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ർ​ത്തി​ച്ച നി​ല​പാ​ടി​ൽ പ്ര​തി​ക​രി​ക്കാ​ൻ ബി​നോ​യ് വി​ശ്വം ത​യാ​റാ​യി​ല്ല.​എ​ല്ലാം എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ പ​റ​ഞ്ഞി​ട്ടു​ണ്ട്. സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യം പ​റ​യേ​ണ്ട​ത് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണെ​ന്നും ബി​നോ​യ് വി​ശ്വം വ്യ​ക്ത​മാ​ക്കി. 

മു​ന്ന​ണി​യി​ൽ തി​രു​ത്തേ​ണ്ട​ത് തി​രു​ത്ത​ണം. എ​ൽ​ഡി​എ​ഫി​ൽ അ​ടി​മ​യും ഉ​ട​മ​യു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രാ​യ നാ​ള​ത്തെ സി​പി​ഐ പ്ര​തി​ഷേ​ധ​ത്തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ അ​ണി​നി​ര​ക്കു​മെ​ന്നും ബി​നോ​യ് വി​ശ്വം അ​വ​കാ​ശ​പ്പെ​ട്ടു.

Kerala

രാ​ഷ്ട്രീ​യം അ​റി​യാ​ത്ത​വ​ർ പ​ല​തും പ​റ​യും; എം. ​വി​ജി​ന് ചു​ട്ട മ​റു​പ​ടി​യു​മാ​യി ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി​ജി​ന് മ​റു​പ​ടി​യു​മാ​യി ബി​നോ​യ് വി​ശ്വം. എ​ഐ​എ​സ്എ​ഫ് നേ​താ​വ് ടി.​ടി. ജി​സ്മോ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ എം. ​വി​ജി​ൻ ന​ട​ത്തി​യ ക​മ​ന്‍റി​നാ​ണ് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​റു​പ​ടി ന​ൽ​കി​യ​ത്.

സി​പി​ഐ-​സി​പി​എം ബ​ന്ധ​ത്തി​ന്‍റെ രാ​ഷ്ട്രീ​യം അ​റി​യാ​ത്ത​വ​ർ പ​ല​തും പ​റ​യു​മെ​ന്നാ​യി​രു​ന്നു ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ആ ​രാ​ഷ്ട്രീ​യം സി​പി​ഐ​ക്ക് അ​റി​യാ​മെ​ന്നും വാ​ക്കു​ക​ളി​ൽ പു​ല​ർ​ത്തേ​ണ്ട മി​ത​ത്വ​ത്തെ​ക്കു​റി​ച്ച് പാ​ർ​ട്ടി​ക്ക് ബോ​ധ്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന​ത്തെ ഇ​ന്ത്യ ല​ക്ഷ്യ​ബോ​ധ​വും ഹൃ​ദ​യ​ബോ​ധ​വു​മു​ള്ള ഇ​ട​തു​പ​ക്ഷ ഐ​ക്യം ആ​വ​ശ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. 

അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് സി​പി​എം-​സി​പി​ഐ ഐ​ക്യ​മെ​ന്നും ബി​നോ​യ് വി​ശ്വം വ്യ​ക്ത​മാ​ക്കി. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ൽ ഇ​രു പാ​ർ​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന സം​ഘ​ട​ന​ക​ളും നി​ല​പാ​ടു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സി.​എ​ൻ. മോ​ഹ​ന​ന്‍റെ വി​മ​ർ​ശ​ന​ത്തി​ന് എ​ഐ​വൈ​എ​ഫ് സെ​ക്ര​ട്ട​റി ടി.​ടി. ജി​സ്മോ​ൻ നേ​ര​ത്തെ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു.

ഈ ​ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​വി​ജി​ൻ ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. നേ​ട്ടം മാ​ത്ര​മ​ല്ല, ന​ഷ്ട​വും പ​ങ്കി​ട​ണ​മെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​യി​രു​ന്നു വി​ജി​ന്‍റെ പ്ര​തി​ക​ര​ണം. ആ​പ​ത്തി​ൽ സ​ഹാ​യി​ക്കാ​ത്ത സു​ഹൃ​ത്ത് സു​ഹൃ​ത്ത​ല്ലെ​ന്ന പ​രാ​മ​ർ​ശ​ത്തി​നൊ​പ്പം മ​ല്ല​നും മാ​ദേ​വ​നും ക​ഥ​യും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ഇ​തേ പ്ര​തി​ക​ര​ണം വി​ജി​ൻ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ചി​ന്താ ജെ​റോം അ​ത് ഷെ​യ​ർ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. അ​തേ​സ​മ​യം പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം ത​ങ്ങ​ൾ​ക്ക് വേ​ണ​മെ​ന്ന് ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് സി​പി​ഐ. ഈ ​കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റ​ല്ലെ​ന്ന് സി​പി​ഐ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Kerala

അ​ഭി​മാ​നം പ​ണ​യം വെ​ക്കി​ല്ല; പോ​രി​നു​റ​ച്ച് സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി​യെ ചൊ​ല്ലി സി​പി​എം-​സി​പി​ഐ ത​ർ​ക്കം മു​റു​കു​ന്നു. വി​ഷ​യ​ത്തി​ൽ ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ക്കാ​നും ആ​വ​ശ്യ​മെ​ങ്കി​ൽ എ​ൽ​ഡി​എ​ഫ് പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​നു​മാ​ണ് സി​പി​ഐ​യു​ടെ തീ​രു​മാ​നം. പാ​ർ​ട്ടി​യു​ടെ അ​ഭി​മാ​നം ന​ഷ്ട​പ്പെ​ടു​ത്തി മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി തു​ട​രേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഒ​രു വി​ഭാ​ഗം.

പി​ണ​റാ​യി വി​ജ​യ​ന്‍റെ രാ​ഷ്ട്രീ​യ ശൈ​ലി​ക്കെ​തി​രെ​യും സി​പി​ഐ​യി​ൽ വി​മ​ർ​ശ​നം ശ​ക്ത​മാ​ണ്. പി​ണ​റാ​യി ശൈ​ലി​യു​ടെ പ്ര​ത്യാ​ഘാ​തം സി​പി​എ​മ്മി​ന് മാ​ത്ര​മ​ല്ല സി​പി​ഐ​ക്കും നേ​രി​ടേ​ണ്ടി​വ​രു​ന്നു​ണ്ടെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. വ​ലി​യ പ​രാ​ജ​യ​മു​ണ്ടാ​യി​ട്ടും ശൈ​ലി​യി​ൽ മാ​റ്റ​മി​ല്ല.

ഇ​തി​ന്‍റെ തെ​ളി​വാ​ണ് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി സം​ബ​ന്ധി​ച്ച പി​ണ​റാ​യി​യു​ടെ നി​ല​പാ​ടെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി സ്വീ​ക​രി​ക്കേ​ണ്ട തു​ട​ർ​നി​ല​പാ​ട് സം​ബ​ന്ധി​ച്ച് നി​ർ​ണാ​യ​ക തീ​രു​മാ​നം നേ​തൃ​യോ​ഗം ചേ​ർ​ന്ന് എ​ടു​ക്കും. നേ​ര​ത്തെ നി​ശ്ച​യി​ച്ച പ്ര​കാ​രം അ​ടു​ത്ത മാ​സം പ​ത്തി​നാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ചേ​രേ​ണ്ട​ത്.

ഓ​ണം, ഡ​ൽ​ഹി സ​മ​രം എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​യ​തി നി​ശ്ച​യി​ച്ച​ത്. എ​ന്നാ​ൽ നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് യോ​ഗം പ​ത്തി​നു​മു​മ്പ് ത​ന്നെ ചേ​രാ​നു​ള്ള സാ​ധ്യ​ത​യും സി​പി​ഐ നേ​തൃ​ത്വം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി സി​പി​ഐ​യ്ക്ക് ന​ൽ​കു​ന്ന​തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​തി​നെ​തി​രെ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സി​പി​ഐ​യു​ടെ അ​ഭി​മാ​ന​ത്തി​ന് വി​ല​യി​ടാ​ൻ ഒ​രു നേ​താ​വി​നും അ​വ​കാ​ശ​മി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. പ​ദ​വി സി​പി​ഐ​എ​മ്മി​നു​ള്ള​താ​ണെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് അ​ദ്ദേ​ഹം വ​ഹി​ക്കു​ന്ന പ​ദ​വി​ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

Kerala

മാ​സ​പ്പ​ടി കേ​സ്; രാ​ഷ്ട്രീ​യം വേ​റെ, ബി​സി​ന​സ് വേ​റെ: ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ലെ ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. രാ​ഷ്ട്രീ​യം വേ​റെ, ബി​സി​ന​സ് വേ​റെ എ​ന്ന നി​ല​പാ​ടാ​ണ് സി​പി​ഐ​ക്കു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​സ​പ്പ​ടി കേ​സി​ലെ ഇ​ഡി അ​ന്വേ​ഷ​ണം പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളി​ലേ​ക്കും എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​പി​ഐ​യു​ടെ പ്ര​തി​ക​ര​ണം. ഹ​വാ​ല ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ഷ​യ​ത്തി​ൽ സി​പി​ഐ വേ​റി​ട്ട നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്.

ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യം വേ​റെ, ബി​സി​ന​സ് വേ​റെ. സി​പി​ഐ​ക്ക് ഇ​തി​ലൊ​ന്നും താ​ത്പ​ര്യ​മി​ല്ലെന്നും അദ്ദേഹം പറഞ്ഞു.അ​തേ​സ​മ​യം ഇ​ഡി പു​റ​ത്തു​വി​ട്ട വി​വ​ര​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം രാ​ജി വെ​ക്ക​ണ​മെ​ന്ന് ബി​ജെ​പി നേ​താ​വ് ഷോ​ണ്‍ ജോ​ര്‍​ജ് ആ​വ​ശ്യ​പ്പെ​ട്ടു. 

Latest News

Corehub Up